മാവേലിക്കര: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സിവിൽ സ്‌റ്റേഷൻ റസിഡന്റ്‌സ് അസോസിയേഷനും മാവേലിക്കര എക്‌സൈസും സംയുക്തമായി വിമുക്തി ലഹരിവിരുദ്ധ സൈക്കിൾറാലി നടത്തി. കോടതിയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച റാലി മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. സി.എസ്.ആർ.എ പ്രസിഡന്റ് രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി. മുൻസിപ്പൽ കൗൺസിലർമാരായ വിജയമ്മ ഉണ്ണികൃഷ്ണൻ, സബിത അജിത്ത്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ, സെക്രട്ടറി ശീരവള്ളി ഹരിനമ്പൂതിരി, രവീന്ദ്രൻനായർ, മുരളീധരൻനായർ, രവികുമാർ, വി.വിജയകുമാരി, ശ്രീജ പ്രദീപ്, ഗോവിന്ദൻ നമ്പൂതിരി, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.