മാവേലിക്കര: കാലഘട്ടത്തിന്റെ അനിവാര്യതയിൽ പ്രധാന നേതാക്കൾ നയിക്കുന്ന സംഘടനകൾ ഒന്നായി പ്രവർത്തിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മി​റ്റി അംഗം വെട്ടിയാർ വിജയൻ ആവശ്യപ്പെട്ടു. 10ന് നടക്കുന്ന ജില്ലാ കമ്മി​റ്റി യോഗത്തിൽ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ ലയനവുമായി ബന്ധപ്പെട്ട് മാവേലിക്കര യൂണിയൻ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.സദാനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മി​റ്റി അംഗം കെ.വി.ഉദയഭാനു, യൂണിയൻ സെക്രട്ടറി വി.കെ.വിദ്യാധരൻ, കെ.ആർ.രാമകൃഷ്ണൻ, പ്രസന്നകുമാർ, ജയന്തി, പ്രസന്നൻ, ശിവദാസൻ, കെ.കുഞ്ഞ്കുഞ്ഞ്, രാജേഷ്, ബിന്ദു സെബാഷ്യർ എന്നിവർ സംസാരിച്ചു.