മാവേലിക്കര: സേവാഭാരതിയുടെ നേത്യത്വത്തിൽ അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്ര തൊഴിൽ വകുപ്പിന്റെ ഇ-ശ്രമ് പോർട്ടൽ വഴി മാവേലിക്കര മുനിസിപ്പാലിറ്റിയിൽ ആദ്യം രജിസ്റ്റർ ചെയ്ത മുന്നൂറ് പേരുടെ സ്മാർട്ട് കാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ലേബർ ഓഫീസർ എൻഫോഴ്‌സ്‌മെന്റ് എം.എസ് വേണുഗോപാൽ നിർവഹിച്ചു. സേവാഭാരതി മാവേലിക്കര പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി പി.ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജനറൽ സെക്രട്ടറിമാരായ ആർ.രാജേഷ്, കെ.വി.രാജേഷ്, പത്തനംതിട്ട സംഘടന സെക്രട്ടറി കെ.ബാബു, ജില്ല സമിതി അംഗം ഗോപൻ ഗോകുലം, ചെറുമഠം ബാലൻ പിള്ള, ആർ.അഭിലാഷ്, എസ്സ്. രാജശേഖരൻ പിള്ള, കെ.ഹരീഷ് കുമാർ, ആർ.പി.ബാലാജി, ജീവൻ.ആർ, മുരളീധരൻ പിള്ള, കവിത ഉണ്ണികൃഷ്ണൻ, സിന്ധു വിജയകുമാർ, ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.