മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനി​ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മന്ത്രി സജി ചെറിയാൻ അവാർഡ് നൽകി ആദരിച്ചു. യൂണിയൻ ചെയർമാൻ ഡോക്ടർ എം പി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല, ഹരി പാലമൂട്ടിൽ വനിതാ സംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ സുജാത നുന്നു പ്രകാശ്, കൺവീനർ പുഷ്പ ശശികുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സന്തോഷ് കൺവീനർ അനു കുമാർ പെൻഷനേഴ്സ് ഫോറം ചെയർമാൻ സതീശൻ കൺവീനർ സുകു, കുമാരി സംഘം ചെയർപേഴ്സൺ ദേവിക സൂരജ്, കൺവീനർ ഗോപിക, സൈബർ സേന ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് വൈസ് ചെയർമാൻ അരുൺ സുരേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ ജയലാൽ എസ് പടീത്തറ സ്വാഗതം പറഞ്ഞു.