തുറവൂർ:തുറവൂർ പഞ്ചായത്ത്‌ എൽ.പി. സ്കൂളിൽ വയലാർ രവിയുടെ എം പി.ഫണ്ടിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം വയലാർ രവി ഓൺലൈനിലൂടെ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളി രാജേന്ദ്രൻ അദ്ധ്യക്ഷയായി. സി.ഒ.ജോർജ്, ഷൈലജ ഉദയപ്പൻ, കെ.ജി.സരൂൺ, രാധാമണി, ബാബുലാൽ, ഷിനു ഷൈജു, അഡ്വ.ടി.എച്ച്.സലാം എന്നിവർ സംസാരിച്ചു.