അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുന്നപ്ര 244-ാം നമ്പർ ശാഖയിലെ അവാർഡ് സമർപ്പണം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എം. രവീന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും യൂണിയൻ കൗൺസിലർ ജി. രാജേഷ് വിദ്യാർത്ഥികൾക്ക് ട്രോഫികളും വിതരണം ചെയ്തു. പഠനോപകരണ വിതരണ ഉദ്ഘാടനം യൂണിയൻ കൗൺസിലർ കെ. ഭാസി നിർവഹിച്ചു. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.പി. പ്രദീപ് കുമാർ, എസ്. സനിൽ, എ. അമൽ ദേവ്, ശ്രീജ സന്തോഷ്, ടി. സുരേന്ദ്രൻ, ജിജി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.