ek-sukumaran

ആലപ്പുഴ: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ഇടയിലപറമ്പിൽ ഇ.കെ. സുകുമാരൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ കൗൺസിലർ, യൂണിയൻ കമ്മിറ്റിയംഗം, വലിയപറമ്പ് 261, 4540 എന്നീ ശാഖാ പ്രസിഡന്റ്,​ തൃക്കുന്നപ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, വലിയപറമ്പ് 1689​ാം കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: മനോഹരകുമാർ, അനിൽകുമാർ, അജിത്ത് കുമാർ, പ്രിയംവദ, മിനി. മരുമക്കൾ: ഉഷ, രജനി, ബിന്ദു, പരേതനായ മണിയച്ഛൻ, തമ്പാൻ.