ആലപ്പുഴ: കർഷക രോഷത്തെ അടിച്ചമർത്തുവാനുള്ള നീക്കത്തെ ചെറുക്കുവാൻ ജനങ്ങൾ രംഗത്തിറങ്ങുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. ഉത്തർപ്രദേശിൽ കർഷകർക്കെതിരെ നടന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴ ഇരുമ്പ് പാലം പോസ്റ്റ് ഓഫീസിന് മുന്നിൽ സംയുക്ത കർഷക സമിതി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എച്ച്.ഗഫൂർ അദ്ധ്യക്ഷനായി.ബി.അൻസാരി,സലിം ബാബു,പി.കെ.സദാശിവൻ പിള്ള,അമൃതഭായി പിള്ള ,ടി.വി.ശാന്തപ്പൻ,വി.എം.ഹരിഹരൻ ,സി.കെ.ബാബുരാജ്,മോഹൻ സി. അറവന്തറ എന്നിവർ സംസാരിച്ചു..