ആലപ്പുഴ: കരളകം വല്യാപറമ്പ് ശ്രീ ഭൂതകാല നാഗയക്ഷി ട്രസ്റ്റിന്റെ എൻഡോവ്‌മെന്റ് - പഠനോപകരണ വിതരണം നടന്നു. സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങളായ കുട്ടികളിൽ പത്ത് , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അപർണ ,രേവതി, ശ്രീലക്ഷ്മി എന്നിവരെ അനുമോദിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ.വി.വിഷ്ണു ,ട്രഷറർ സനിൽകുമാർ, രക്ഷാധികാരികളായ കനകമ്മ, അജയകുമാർ, മറ്റ് ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.