അമ്പലപ്പുഴ: കാണാതായ സി.പി.എം അംഗത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രീയ അന്വഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് എച്ച് .സലാം എം. എൽ .എ കത്തു നൽകി. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടപ്പള്ളി പൊടിയന്റെ പറമ്പിൽ സജീവനെയാണ് (56) ബുധനാഴ്ച കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് അന്വഷണം നടത്തിവരികയാണ്. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.