കായംകുളം: പുതുപ്പള്ളി ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞവും നവരാത്രി ആഘോഷങ്ങളും ഇന്ന് മുതൽ പതിനഞ്ച് വരെ നടക്കും. ഇന്ന് രാവിലെ 8.30ന് ഭദ്ര ദീപ പ്രതിഷ്ഠ. ദിവസവും രാവിലെ ഗണപതി ഹോമം, ഗായത്രി ഹോമം, ദേവിഭാഗവത പറയണം, മൃത്യുഞ്ജയ ഹോമം, ധന്വന്തരി ഹോമം, മുളപൂജ, നവഗ്രഹ പൂജ, ധാരാ ഹോമം, കുമാരുപൂജ, ഗുരുതി തർപ്പണം, സപ്‌ത മാതൃപൂജ, എന്നിവ നടക്കും. പതിമൂന്നിന് പൂജവയ്പ്, പതിനഞ്ചിനു വിജയദശമി ദിവസം രാവിലെ ഏഴിന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം.