s

ആലപ്പുഴ: വിധവയും തൊഴിൽരഹിതയുമായ വൃദ്ധയ്ക്ക് എ.എ.വൈ വിഭാഗത്തിലുള്ള റേഷൻകാർഡ് നിഷേധിച്ചത് നീതിക്ക് നിരക്കാത്തതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അഭിപ്രായപ്പെട്ടു. കായംകുളം പട്ടോളി മാർക്കറ്റ് സ്വദേശിനി മണിയുടെ പരാതിയിലാണ് കമ്മിഷന്റെ നിരീക്ഷണം. പരാതിക്കാരിക്ക് എത്രയും വേഗം എ.എ.വൈ വിഭാഗത്തിലുള്ള റേഷൻ കാർഡ് അനുവദിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് ഉത്തരവ് നൽകി. 300 ചതുരശ്ര അടി വിസ്തീർണം മാത്രമുള്ള വീട്ടിലാണ് പരാതിക്കാരി താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി വിധവയും പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്ത ആളുമാണ്.