ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മലയാള അദ്ധ്യാപക കൂട്ടായ്മയായ നവകൈരളിയുടെ ആദരം -2021 ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചേർത്തല ഡിവൈ.എസ്.പി ടി.ബി.വിജയൻ മെമന്റോകൾ വിതരണം ചെയ്തു. മുൻ എ.ഇ.ഒ സി.ഡി.ആസാദ് അദ്ധ്യക്ഷതവഹിച്ചു .
കെ.ഡി.അജിമോൻ,പി.ആർ.ജോൺ ഡിറ്റോ,ടി.ബി.ദിലീപ് കുമാർ,ബാബു രാമചന്ദ്രൻ,കെ.ജെ.സെബാസ്റ്റ്യൻ,ജെറോം ജോസ് എന്നിവർ സംസാരിച്ചു. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി നേടിയ ഡോ. നിർമ്മല റാഫേൽ , തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗവും മുൻ അദ്ധ്യാപികയുമായ വി.ആർ.രജിത, ഉരഗങ്ങൾ എന്ന നോവലിലൂടെ ശ്രദ്ധേയനായ ഷാജി മഞ്ജരി എന്നിവരെ ആദരിച്ചു.