ആലപ്പുഴ : പ്രമുഖ പരിശീലകനും പ്രഭാഷകനും ഗ്രന്ഥ രചയിതാവുമായിരുന്ന പുന്നമട വാർഡ് ബെഥേലിൽ ടോംസ് ആന്റണി (50) നിര്യാതനായി. അദ്ധ്യാപകരായിരുന്ന ആന്റണിയുടെയും ത്രേസ്യാമ്മയുടെയും മകനാണ്.സംസ്‌കാരം ഇന്ന് രാവിലെ 10 ന് പുന്നമട സെന്റ് മേരീസ് പള്ളിയിൽ.
കരിയർ, മനശാസ്ത്ര രംഗത്ത് 25 വർഷത്തോളമായി ട്രെയിനറായിരുന്നു. കില, എനർജി മാനേജ്‌മെന്റ് സെന്റർ, കിറ്റ്‌കോ, വനിതാ വികസന കോർപറേഷൻ, ജെ.സി.ഐ, കേന്ദ്ര പെട്രോളിയം മന്ത്രാലയം എന്നിവയുടെ പരിശീലകനും ആകാശവാണി, വിവിധ എഫ്.എം. റേഡിയോകൾ എന്നിവയിൽ പ്രഭാഷകനുമായിരുന്നു.കില-യുണിസെഫ് സംയുക്ത സംരംഭമായ ബാല സൗഹൃദ തദ്ദേശ ഭരണത്തിന്റ ആര്യാട്, മാരാരിക്കുളം സൗത്ത് എന്നീ പഞ്ചായത്തുകളിലെ മെന്റർ ആയും പ്രവർത്തിച്ചു. ഇത്തിരിവെട്ടം,ചിന്താമൃതം എന്നീ കൃതികൾ രചിച്ചു. ഭാര്യ: രേഖ തോമസ് (അദ്ധ്യാപിക,സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ തത്തംപള്ളി). മക്കൾ: ആന്റോൺ ടോംസ്, അൽഫോൻസ ടോംസ് (ഇരുവരും വിദ്യാർത്ഥികൾ).