ഹരിപ്പാട്: ജില്ലാ അട്യ പട്യ ചാമ്പ്യൻഷിപ്പ് 9,10 തീയതികളിൽ മണ്ണാറശാല യു.പി. സ്കൂളിൽ നടക്കും. സബ് ജൂനിയർ വിഭാഗത്തിൽ 2.1.2007 നോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം .ജൂനിയർ വിഭാഗത്തിൽ 2.1.2004 നോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. സീനിയർ വിഭാഗത്തിൽ പങ്കെടുക്കുവാൻ പ്രായ പരിധി ഇല്ല. മത്സരങ്ങളിൽ നിന്നും സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ടീമുകളെ തിരഞ്ഞെടുക്കും. സബ് ജൂനിയർ ,ജൂനിയർ കായിക താരങ്ങൾ ജനനത്തീയതി തെളിയിക്കുന്ന ആധാർ കാർഡോ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പോ ഹാജരാക്കണം. വിവരങ്ങൾക്ക്: 9447594214