ആലപ്പുഴ: യു.പിയിൽ കർഷകരെ കാർ കയറ്റിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ആലപ്പുഴ നോർത്ത്, സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ്, വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ, ഡി.സി.സി ഭാരവാഹികളായ ജി.സഞ്ജീവ് ഭട്ട്, തോമസ് ജോസഫ്, റിഗോ രാജു, ടി.വി.രാജൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി.മനോജ്കുമാർ, സിറിയക്ക് ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.