അമ്പലപ്പുഴ : ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റ് അർബൻ ഹെൽത്ത് ട്രയിനിംഗ് സെന്ററിന് സംഭാവന നൽകുന്ന ടെലിവിഷനുകളുടെ വിതരണോദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബഷീർ തട്ടാപറമ്പ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ.അശ്വതി എം.എൽ.എയിൽ നിന്ന് ടെലിവിഷൻ ഏറ്റുവാങ്ങി. ഗുരുദയാൽ ,മുസ്തഫ ബ്രദേഴ്സ് ,ദിസംസാരിച്ചു. സെക്രട്ടറി ജിലാനി സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ സി.സന്തോഷ് നന്ദിയും പറഞ്ഞു.