അമ്പലപ്പുഴ: കൊവിഡ് ചികിത്സയ്ക്കായി നിയമിക്കപ്പെട്ട എൻ.എച്ച്.എം നഴ്സുമാരെ ഒറ്റയടിയ്ക്ക് പിരിച്ചു വിടാനുള്ള തീരുമാനം സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ സംസ്ഥാന കമ്മറ്റി ആരോപിച്ചു. നിശ്ചിത ശതമാനം നഴ്സുമാരെ നിലനിർത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. കൊവിഡ് ഡ്യൂട്ടി നോക്കുന്ന നഴ്സുമാർക്ക് പ്രത്യേക ഓഫ് അനുവദിക്കുക, റേഷ്യോ ഫിക്സേഷൻ നടത്തുക, നഴ്സിംഗ് ഡയറക്ട്ടറേറ്റ് സ്ഥാപിക്കുക, പ്രമോഷനുകൾ യഥാസമയം നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിലേയ്ക്ക് പോകുമെന്ന് സംസ്ഥാന സെക്രട്ടറി സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു.