ചേർത്തല : ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീം, തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്‌നേഹിതാ വിമൻസ് ഹെൽത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് സംസ്ഥാന തലത്തിൽ നടത്തുന്ന സ്ഥാനാർബുദ ബോധവത്ക്കരണ മാസാചാരണത്തിന്റെ ഉദ്ഘാടനം ചേർത്തല മുൻസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ഓൺലൈനായി നിർവഹിച്ചു. ചേർത്തല നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി നടത്തിയ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. പോൾ അഗസ്​റ്റിൻ ബോധവത്കരണ പ്രഭാഷണവും സംശയനിവാരണവും നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ അനിൽകുമാർ, സ്‌നേഹിതയുടെ മെഡിക്കൽ ഡയറക്ടറും ഗോകുലം മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ.രജി ജോസ് എന്നിവർ സംസാരിച്ചു. സ്‌നേഹിത വർക്കിംഗ് കമ്മ​റ്റി അംഗം എസ്.രതീഷ് സ്വാഗതവും നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ടി.ആർ.സരുൺ കുമാർ നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസറായ ഡോ.രാജേഷ് കുനിയിൽ വോളണ്ടിയർമാരായ ഗൗതമി കൃഷ്ണൻ, ദിയ എന്നിവർ നേതൃത്വം നൽകി.