മാവേലിക്കര: കർഷകരെ വാഹനം കയറ്റി കൊന്നതിലും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. കല്ലുമലരാജൻ, എം.കെ.സുധീർ, അനിവർഗീസ്, ലളിത രവീന്ദ്രനാഥ്, കെ.വി.ശ്രീകുമാർ, കുറത്തികാട് രാജൻ, കെ.കേശവൻ, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, മാവേലിക്കര രാധാകൃഷ്ണണൻ, സജീവ് പ്രായിക്കര, ആശിഷ്, അജയൻ തൈപ്പറമ്പിൽ, എൻ.മോഹൻദാസ്, ശാന്തി അജയൻ, മനസ് രാജപ്പൻ, രാജു പുളിന്തറ, സക്കീർ ഹുസൈൻ, കൃഷ്ണകുമാരി, ചിത്ര ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.