മാവേലിക്കര: കർഷകർക്കു നേരെ നടന്ന അക്രമത്തിലും കൂട്ടക്കൊലയിലും പ്രതിഷേധിച്ച് എസ്.യു.സി.ഐ മാവേലിക്കര ലോക്കൽ കമ്മി​റ്റി പ്രതിഷേധയോഗവും പന്തംകൊളുത്തി പ്രകടനവും നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വർഗീസ്.എം.ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി.