merit
പൂന്തോപ്പ് വാർഡിലെ മെരിറ്റ് ഈവനിംഗിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉപഹാരം നൽകുന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ സമീപം

ആലപ്പുഴ: നഗരത്തിലെ പൂന്തോപ്പ് വാർഡിലെ മെരിറ്റ് ഈവനിംഗ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കൊവിഡ് പോരാളികളായ സന്നദ്ധ സേവകർക്ക് നഗരസഭയുടെ പ്രശസ്തി പത്രം നൽകി. കൗൺസിലർ ബി.മെഹബൂബ്, എ.ഡി.എസ് ചെയർ പേഴ്‌സൺ ഷിഫ എന്നിവർ സംസാരിച്ചു