photo

ചേർത്തല:തിരുവിഴ ദേവസ്വത്തിന്റെ ജൈവ ടൂറിസം പദ്ധതിക്ക് തുടക്കമായി. ദേവസ്വത്തിനൊപ്പം ചേർത്തല തെക്ക് പഞ്ചായത്തും, കൃഷിഭവനും ചേർന്നാണ് ജൈവ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പ്രമുഖ കർഷകരായ ജ്യോതിഷ്, അനിൽലാൽ,ശരണ്യ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.15 ഏക്കർ തരിശ് ഭൂമി ഈ കർഷകർ ഹരിതാഭമാക്കും. തൈ നടീൽ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു. 5000 ചുവട് ചീര,3000 ചുവട് വെണ്ട,1500 ചുവട് വീതം പാവൽ, പടവലം, ക്വാളിഫ്ളവർ, തക്കാളി, മുളക്, പയർ, 500 ചുവട് കുക്കുമ്പർ, വഴുതന,2000 ചുവട് തണ്ണി മത്തൻ, 4000 ചുവട് സൂര്യകാന്തി, 2000 ചുവട് ബന്ദി, 200 ചുവട് റോസ്, 200 ചുവട് അരളി എന്നിവയാണ് ജൈവ ടൂറിസം കേന്ദ്രത്തിൽ ഒരുങ്ങുന്നത്. വലിയ മുതൽ മുടക്കും അതിലേറെ അധ്വാനവും വരുന്ന പദ്ധതിക്ക് മന്ത്റി പി.പ്രസാദ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവിഴ ദേവസ്വം പ്രസിഡന്റ് രാധാകൃഷ്ണൻ ഇലഞ്ഞിയിൽ, കർഷകരായ ജ്യോതിഷ്, അനിൽ ലാൽ,ശരണ്യ സംഗീത്,ജില്ലാ കൃഷി ഓഫിസർ ശ്രീരേഖ,പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, വൈസ് പ്രസിഡന്റ് നിബു. എസ്.പത്മം,ഡപ്യൂട്ടി ഡയറക്ടർ ബിജി, എ .ഡി.എ റെജി ജി.വി.,കൃഷി ഓഫീസർ റോസ്മി ജോർജ്
സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ദുർഗാദാസ് ,കെ.മോഹനൻ,ബി.സലീം,ആർ. സുഖലാൽ, വി.പി. സന്തോഷ്,
സി.വി മനോഹരൻ എന്നിവർ പങ്കെടുത്തു.