പൂച്ചാക്കൽ : യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാർഡ് കട്ടക്കുഴി തങ്കപ്പന്റെ മകൻ അരുണിനെയാണ് ( 23) ഇന്നലെ ഉച്ചയോടെ മരിച്ചനിലയിൽ കണ്ടത്. പുതിയ വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഷെഡിലായിരുന്നു താമസം. വൈദ്യുതി ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ . മാതാവ്: ശോഭന. സഹോദരി: ആശ.