മാവേലിക്കര : സി.പി.എം തഴക്കര പള്ളിമുക്ക് ബ്രാഞ്ച് സമ്മേളനം വിഭാഗീയതയെത്തുടർന്ന് നിർത്തിവെച്ചു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ബ്രാഞ്ച് സെക്രട്ടറി ആർ.ഗോപാലകൃഷ്ണനെതിരെ എം.ആർ രാഹുലിന്റെ പേര് ഒരുപക്ഷം ഉയർത്തി. 8 അംഗങ്ങൾ ഉള്ള ബ്രാഞ്ചിൽ 4പേർ രാഹുലിനേയും 4പേർ ഗോപാലകൃഷ്ണനേയും അനുകൂലിച്ചു. തുല്യമായി ഭൂരിപക്ഷം വന്നതിന്റെ അടിസ്ഥാനത്തിൽ സമ്മേളനം നിറുത്തിവെക്കുകയായിരുന്നു. സി.പി.എം ജില്ലാ കമ്മറ്റി അംഗവും മുൻ എം.എൽ.എയുമായ ആർ.രാജേഷാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.