പൂച്ചാക്കൽ : പ്രിയങ്ക ഗാന്ധിയെ അന്യായമായി അറസ്റ്റു ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. പൂച്ചാക്കൽ വടക്കെ കരയിൽ നടത്തിയ പ്രതിഷേധയോഗം ബ്ലോക്ക് പ്രസിഡന്റ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി. അഡ്വ.എസ്.രാജേഷ്, സി.പി. വിനോദ്കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷാനവാസ്,‌ റഫീഖ്, താജുദ്ദീൻ, രാധാകൃഷ്ണൻ, സുരേഷ് പ്രമോദ്, സുനീർ നവാസ്, മോഹനൻ, സിനബ് മനോഹരൻ, അഷറഫ്, ജി.വത്സപ്പൻ, നിഷാദ്, സക്കീർഹുസൈൻ, രതീഷ് അജയൻ തുടങ്ങിയവർ പങ്കെടുത്തു.