ചാരുംമൂട്: ഉത്തർപ്രദേശ് സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നൂറനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ചാരുംമൂട് കോൺഗ്രസ് ഭവനിൽ നിന്നുമാരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ജി.ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , അജയൻ നൂറനാട്, എസ്. സാദിഖ്,അബ്ദുൽ ജബ്ബാർ , പി.ബി. ഹരികമാർ , വന്ദന സുരേഷ്, അനിൽ പാറ്റൂർ, എസ്. മനേഷ് കുമാർ , ശിവപ്രസാദ്, പി.എം.രവി ,ശ്രീകുമാർ, അളകനന്ദ, അച്ചൻ കുഞ്ഞ്, പി.പി. കോശി, സുരേഷ്കുമാർ കളീയ്ക്കൽ, തുടങ്ങിയവർ സംസാരിച്ചു.