പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ചു പഞ്ചായത്തുകളിലെ ആയിരത്തി ഇരുന്നൂറ് കിടപ്പു രോഗികൾക്ക് സാന്ത്വനം പദ്ധതിയനുസരിച്ച്, ഒൻപത് ലക്ഷം രൂപയുടെ മരുന്നും മറ്റു അനുബന്ധ ഉപകരണങ്ങളും നൽകി. ബ്ലോക്ക് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് പി.എം പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിതാ ദേവനന്ദ് അദ്ധ്യക്ഷയായി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ അരൂക്കുറ്റി മെഡിക്കൽ ഓഫീസർ ഡോ.സേതുരാജ് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ രാജേഷ് വിവേകാനന്ദ, എൻ.കെ ജനാർദ്ദനൻ, ഡിവിഷൻ മെമ്പർമാരായ രജിത , ശോഭന , ദീപാ സജീവ്, ഉദയമ്മാ ഷാജി, സെക്കൻഡറി പാലിയേറ്റീവ് നഴ്സ്മുമാരായ റീനാരാജേഷ്, സുലേഖ പ്രവീൺ, പ്രൈറി നഴ്സ്മുമാരായ അനിമോൾ, രമ്യ, ജിഷ, ബീന, ബി.ഡി.ഒ പി.വി സിസിലി, ജനറൽ എക്സ്റ്റഷൻ ഓഫീസർ റ്റി.എസ് രജീഷ് തുടങ്ങിയവർ പങ്കെടുത്തു.