3
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുട്ടനാട് നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

കുട്ടനാട് : കർഷകരെ കൊലചെയ്ത ലഖിംപൂരിൽ സന്ദർശനം നടത്താൻ തയ്യാറായ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് അദ്ധ്യക്ഷനായി. ജോസഫ് ചേക്കോടൻ, ജി.സൂരജ്, റോബിൻ കഞ്ഞിക്കര, കെ.പ്രസാദ്,എ.കെ.ഷംസുധൻ,ബിജു കോടത്തുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. എ.കെ.കുഞ്ചറിയ സ്വാഗതവും കെ.സി.തോമസ് നന്ദിയും പറഞ്ഞു.