ആലപ്പുഴ: കോൺഗ്രസ് പുനഃസംഘടനയിൽ ദളിത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ഉണ്ടാകണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു ആവശ്യപ്പെട്ടു. ദളിത് കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദിന് സ്വീകരണം നൽകുന്നതിന് യോഗം തീരുമാനിച്ചു. പുതിയ ജില്ലാ സെക്രട്ടറിയായി ബിന്ദു രാഘവനെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കറ്റാനം മനോഹരൻ, ബൈജു സി. മാവേലിക്കര എന്നിവർ സംസാരിച്ചു.