sndp
എസ്.എൻ.ഡി.പി യോഗം തുമ്പോളി 478ാം നമ്പർ ശാഖയിൽ മുൻ സെക്രട്ടറി വി.വി.ഭാസുരന്റെ ഫോട്ടോ അനാച്ഛാദനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ നിർവഹിക്കുന്നു

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം തുമ്പോളി 478ാം നമ്പർ ശാഖയുടെ സ്‌കോളർഷിപ്പ് വിതരണ സമ്മേളനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്‌തു. ശാഖാ ഓഫീസിൽ മുൻ സെക്രട്ടറി വി.വി.ഭാസുരന്റെ ഫോട്ടോ കെ.എൻ. പ്രേമാനന്ദൻ അനാച്ഛാദനം ചെയ്തു. ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡോക്ടറേറ്റ് നേടിയ ബാലുഭാസുരനെയും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ പി.ആർ. രാജേഷിനെയും ആദരിച്ചു.

ശാഖായോഗം പ്രസിഡന്റ് വി.ബി.രണദേവ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കൊമ്മാടി വാർഡ് കൗൺസിലർ മോനിഷ ശ്യാമും പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ആറാട്ടുവഴി വാർഡ് കൗൺസിലർ ഡി.പി.മധുവും എൻജിനിയറിംഗിന് ഉന്നത വിജയം നേടിയവർക്ക് ഡോ.അജുവും സ്‌കോളർഷിപ്പുകൾ സമ്മാനിച്ചു.

യുണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ സംസാരിച്ചു. ശാഖ സെക്രട്ടറി ജി.മോഹൻകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം.ബൈജു നന്ദിയും പറഞ്ഞു.