തുറവൂർ : തുറവൂർ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിഷേധിച്ചു. ഇവിടെ ചാർജെടുത്ത് രണ്ട് മാസം തികഞ്ഞപ്പോഴാണ് സെക്രട്ടറിയെ പട്ടണക്കാട് പഞ്ചായത്തിലേക്ക് മാറ്റി നിയമിച്ചത്.
2020-21 സാമ്പത്തിക വർഷം പദ്ധതി നിർവഹണം 98ശതമാനം പൂർത്തീകരിച്ച പഞ്ചായത്താണ് തുറവൂർ. പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിക്കടിയുള്ള സ്ഥലം മാറ്റംനിലവിലെ പദ്ധതി നിർവഹണം അവതാളത്തിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് ഡയറക്ടർ, കൃഷി മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകിയതായും അവർ പറഞ്ഞു.