അമ്പലപ്പുഴ : പാചക വാതക സിലിണ്ടർ ലീക്കായി തീ പടർന്നത് പരിഭ്രാന്തി പരത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12 ാം വാർഡിൽ വളഞ്ഞവഴി എ.ഡി.എഫ് ജംഗ്ഷനിൽ കാട്ടുംപുറം വെളിയിൽ അബ്ദുൾ അസീസിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് 12 .45 ഓടെ പാചകം ചെയ്യുന്നതിനിടയിൽ വാതകചോർച്ച ഉണ്ടായത്. സലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി ചെറിയ രീതിയിൽ തീ ഉയരുന്നതുകണ്ട അസീസും കുടുബവും വീടിനുള്ളിൽ നിന്ന് പുറത്തേക്കോടി രക്ഷപ്പെട്ടു .തുടർന്ന് വിവരം ആലപ്പുഴ അഗ്നിശമന സേനാ ഓഫീസിലും, അമ്പലപ്പുഴ പൊലീസിലും അറിയിച്ചു . അസി.സ്‌റ്റേഷൻ ഫയർ ഓഫീസർ ജയസിംഹന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന തീ അണച്ചു. സംഭവമറിഞ്ഞ് അമ്പലപ്പുഴ എസ് .ഐ ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.