അമ്പലപ്പുഴ : സുരക്ഷാ ജീവനക്കാരനെ ജോലിചെയ്യുന്ന സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളഞ്ഞവഴിയിലെ സീ ഫുഡ് സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ പല്ലന പാനൂർ പുളിമൂട്ടിൽ വീട്ടിൽ ജാഫർകോയയുടെ മകൻ മുഹമ്മദ് കോയയെയാണ് (59) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തോടെ സ്ഥാപനം തുറക്കാനെത്തിയവരാണ് മുഹമ്മദ് കോയ ഫാനിൽ തൂങ്ങി നിൽക്കുന്നതായി കണ്ടത്. അമ്പലപ്പുഴ പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ :സബാനിയ. മക്കൾ :ഫാത്തിമ ,ഫസിൽ.