ambala
വാടയ്ക്കൽ അറപ്പ പൊഴി പാലത്തിലെ വൈദ്യുത വിളക്കുകൾ ഒടിഞ്ഞു തൂങ്ങിയ നിലയിൽ

അമ്പലപ്പുഴ: വാടയ്ക്കൽ അറപ്പ പൊഴി പാലത്തിലെ വൈദ്യുത വിളക്കുകൾ ഒടിഞ്ഞു തൂങ്ങി. തീരദേശ റോഡിലൂടെ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കാനുള്ള എളുപ്പമാർഗമാണ് അറപ്പ പൊഴി പാലം.ജി.സുധാകരൻ മന്ത്രിയായിരുന്നപ്പോഴാണ് പാലവും റോഡും പൂർത്തിയാക്കിയത്. നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതു വഴി സഞ്ചരിക്കുന്നത്. തെരുവു വിളക്കുകൾ ഒടിഞ്ഞു തൂങ്ങി നിലം പൊത്താറായ അവസ്ഥയിലായതിനാൽ ഇതുവഴിയുള്ള രാത്രികാല യാത്രയും ദുരിതമായി. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.