അമ്പലപ്പുഴ: നാഷണൽ എക്സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന സമ്മേളനം അഖിലേന്ത്യാ ചെയർമാൻ ജയരാജൻ വി.കെന്റി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി.ജി.മാത്യു അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി ഇ.ജി.മാത്യു -എറണാകുളം (പ്രസിഡന്റ് ),വിജയൻ പാറാലി- കണ്ണൂർ (ജനറൽ സെക്രട്ടറി) ,കെ.ജെ.ജോസഫ് - ആലപ്പുഴ (ട്രഷറർ), ആർ.രാജൻ- ആലപ്പുഴ (സീനിയർ വൈസ് പ്രസിഡന്റ് ),വി.എം.പുരുഷോത്തമൻ -ആലപ്പുഴ (ലെയ്സൺ സെക്രട്ടറി) എന്നിവരെയും വനിതാ അസോസിയേഷൻ ഭാരവാഹികളായി ആർ.സുമതി -പത്തനംതിട്ട (പ്രസിഡന്റ് ),ഷീബ രാജു -കോട്ടയം (സെക്രട്ടറി), എ.ശോഭന -ആലപ്പുഴ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.