മുതുകുളം: പഞ്ചായത്തിന്റെ തെക്കൻ മേഖലകളും കണ്ടല്ലൂർ പഞ്ചായത്തിന്റെ വടക്കൻ മേഖലകളും ഉൾപ്പെടുന്ന കെ.എസ്.ഇ.ബി മുതുകുളം ഡിവിഷനിലെ ടച്ചിംഗ് വെട്ട് തൊഴിലാളികളുടെ അശ്രദ്ധ കാരണം നിരവധി വീട്ടുകാരുടെ കൃഷികളും റോഡും നശിക്കുന്നതായി പരാതി.
മേലും കീഴും നോക്കാതെ വെട്ടിയിടുന്ന മരച്ചില്ലുകൾ വീട്ടുവളപ്പിലെ കൃഷി നശിപ്പിക്കുന്നു. അതുപോലെ തന്നെ റോഡിലേക്ക് വെട്ടിയിടുന്ന മരച്ചില്ലകൾ അപകടങ്ങൾക്കും കാരണമാകുന്നു കഴിഞ്ഞ ദിവസം പട്ടോളി മാർക്കറ്റിൽ ഇത്തരത്തിൽ വെട്ടിയിട്ട ചില്ലയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. കോൺട്രാക്റ്റ് നൽകുമ്പോൾത്തന്നെ വെട്ടി വീഴ്ത്തുന്ന ശിഖരങ്ങളും മറ്റും റോഡിൽ നിന്ന് മാറ്റിയിടുന്നതിനും പാർശ്വങ്ങളിലെ കൃഷിയിടങ്ങൾക്ക് ദോഷമുണ്ടാകാതിരിക്കുന്നതിനും ശ്രദ്ധിക്കണമെന്ന നിബന്ധന കർശനമായും പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .