ambala
സി.പി.ഐ നേതാവ് ആയിരുന്ന എൻ. ഉണ്ണികൃഷ്ണ പിള്ളയുടെ ആറാമത് ചരമ വാർഷികദിനം സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ:സി.പി.ഐ നേതാവായിരുന്ന എൻ. ഉണ്ണികൃഷ്ണപിള്ളയുടെ ആറാമത് ചരമ വാർഷികദിനം സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഉണ്ണികൃഷ്ണപിള്ളയുടെ കുടുംബവീടായ ചിറയ്ക്കൽ വീട്ടിൽ വി.സി. മധുവിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. ശ്രീകുമാർ , വിനോദ് കുമാർ, സതീശൻ, സലാം, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ബ്ലോക്ക് പഞ്ചായത്തംഗം ജയരാജ്‌ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.