ആലപ്പുഴ: ബീച്ച് റോഡിലൂടെ അശ്രദ്ധമായും വേഗതയിലും ഇരുചക്ര വാഹനമുൾപ്പെടെ സഞ്ചരിക്കുന്നത് പൊലീസ് വിലക്കി. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി എൻ.ആർ.ജയരാജ് അറിയിച്ചു.