ആലപ്പുഴ : കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയുടെ ജന്മദിനം ചരിത്ര പൈതൃക സംരക്ഷണദിനമായി ആചരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ഐ.ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് അദ്ധ്യക്ഷതവഹിച്ചു. സന്താേഷ് കാലാ, ചവറ സരസൻ, പ്രൊഫ.ജോർജ് കൈപ്പടാശ്ശേരി, സദാശിവൻപിള്ള, രഘു കഞ്ഞിക്കുഴി, പ്രദീപ് ഐശ്വര്യ, എ.നൗഷാദ്, സലിം കലവൂർ, അമ്പനാകുളങ്ങര ജലാൽ, കുഞ്ഞുമോൻ ആലപ്പുഴ, ജോസ് കുരിത്തറ, സജി കാടാത്ത്, ബിസ്മില മുജീബ്, മുജീബ് റഹ്മാൻ, ഗോപീഷ്, അനിൽകുമാർ എന്നിവർ സംസാരിച്ചു