മാവേലിക്കര: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം 7 മുതൽ 15 വരെ നടക്കും. ഏഴിന് വൈകിട്ട് മൂന്നിന് നൃത്തം, 5.15ന് സോപാന സംഗീതം, ആറിന് നവരാത്രി സംഗീതോത്സവം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് എൻ.ജെ.നന്ദിനിയുടെ സംഗീതസദസ്. 8ന് വൈകിട്ട് നാലിന് നൃത്തം, രാത്രി ഏഴിന് ഓച്ചിറ ശിവദാസൻ, പ്രസന്ന ശിവദാസൻ എന്നിവരുടെ നാദസ്വരക്കച്ചേരി. 9ന് വൈകിട്ട് നാലിന് നൃത്തം, രാത്രി ഏഴിന് പന്തളം നവീന്റെ സംഗീതസദസ്.
പത്തിന് രാവിലെ എട്ടിന് സംഗീതാരാധന, രാത്രി ഏഴിന് മാതംഗി സത്യമൂർത്തിയുടെ സംഗീതസദസ്. 11ന് വൈകിട്ട് 4.30ന് ചെട്ടിക്കുളങ്ങരയമ്മ ഗാനപൂർണശ്രീ പുരസ്‌കാര സമർപ്പണം. രാത്രി ഏഴിന് വിഷ്ണദേവ് നമ്പൂതിരിയുടെ സംഗീതസദസ്. 12ന് വൈകിട്ട് നാലിന് നൃത്തം, രാത്രി ഏഴിന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ സംഗീതസദസ്. 13ന് വൈകിട്ട് നാലിന് നൃത്തം, രാത്രി ഏഴിന് മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീതസദസ്. 14ന് രാവിലെ എട്ടിന് ആര്യ പി.കുമാറിന്റെ സംഗീതസദസ് അരങ്ങേറ്റം, വൈകിട്ട് നാലിന് നൃത്തം, രാത്രി ഏഴിന് ഹരികുമാർ ശിവന്റെ വയലിൻ കച്ചേരി.
15ന് രാവിലെ 7.15ന് പൂജയെടുപ്പ്, വിദ്യാരംഭം. 11ന് അന്നദാന മന്ദിരം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ . ശ്രീദേവിവിലാസം ഹിന്ദുമതകൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് അദ്ധ്യക്ഷനാകും. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും യു.പ്രതിഭ എം.എൽ.എ. മുഖ്യപ്രഭാഷണവും നടത്തും. വിദ്യാഭ്യാസ സ്‌കോളർഷിപ് ദേവസ്വം ബോർഡ് അംഗം കെ.എസ്.രവിയും ചികിത്സ സഹായം പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പും വിതരണം ചെയ്യും.