മാവേലിക്കര: ജില്ലാ വടംവലി അസോസിയേഷൻ നടത്തിയ സബ് ജൂനിയർ, സബ് ജൂനിയർ മിനി വടംവലി മിനി ചാംപ്യൻഷിപ് -2021 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോൺ കെ. മാത്യു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി, സ്പോർട്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, സംസ്ഥാന അസോസിയേഷൻ നിരീക്ഷകൻ റോയി പി. ജോർജ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ കൊപ്പാറേത്ത്, കേരള സ്പോർട്സ് അക്കാദമി സെക്രട്ടറി എസ്.കെ. ജയകുമാർ, ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി എസ്. കെ. സുരേഷ് കുമാർ, നിഷാന്ത് എസ്. നായർ, രഞ്ജു സ്‌കറിയ, ആർ. അരുൺ കുമാർ, വിനു പൊന്നച്ചൻ, എൻ.ജി. ശിവശങ്കർ എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ഡോ. അൻസാരി ദേശീയ സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അദ്രിജയ്ക്ക് ഉപഹാര സമർപ്പണം നടത്തി.