മാവേലിക്കര: കേരള വനിത കോൺഗ്രസ് (എം) മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയും കേരളയൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ശുചിത്വയജ്ഞം നടത്തി. കേരള കോൺഗ്രസ് എം നിയജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.സി.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹസമതി അംഗം ബൈജുകലാശാല മുഖ്യപ്രഭാഷണം നടത്തി. വനിത കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് െ്രസ്രല്ല എബി അധ്യക്ഷയായി. ശിവജി അറ്റ്ലസ്, യദുലാൽ കണ്ണാനംകുഴി, എസ്.അയ്യപ്പൻ പിള്ള, ആൻ സസ്റ്റാൻലി, റെജിൻ, എസ്.സുശീല, റെയ്ച്ചൽസജു, ഷിഫ്ര മേരി ജോൺ എന്നിവർ പങ്കെടുത്തു.