ഹരിപ്പാട്: കേരള വാട്ടർ അതോറിട്ടിയിൽ പെൻഷൻ മുടങ്ങിയതിനെതിരെ ഹരിപ്പാട് സബ് ഡിവിഷൻ ഓഫീസിനു മുമ്പിൽ കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ആർ രഘുകുമാർ അദ്ധ്യക്ഷനായി. പ്രതിഷേധ സമരത്തിൽ ഹരികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്ര ഗണകൻ, അംഗങ്ങളായ ശശിധരൻ, ദേവർജി, കരുണാകരൻ പി ജെ. ജേക്കബ് ജോസ് എന്നിവർ സംസാരിച്ചു.