കറ്റാനം: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, മാവേലിക്കര താലൂക്ക് സെക്രട്ടറി, കർഷകസംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പി. സുധാകരന്റെ 15ാം ചരമവാർഷികാചരണം വ്യാഴാഴ്ച ഭരണിക്കാവിൽ നടക്കും. രാവിലെ 9 ന് വീട്ടു വളപ്പിലെ സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയ്ക്ക് ശേഷം ചേരുന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. തുടർന്ന്, പി സുധാകരന്റെ മകൻ അജോയ്കുമാറും കുടുംബവും പാർട്ടി പ്രവർത്തകരും ചേർന്ന് കട്ടച്ചിറ 15ാം വാർഡിൽ സ്വന്തമായി വീടില്ലാത്ത കാഞ്ഞിക്കിലേത്ത് തെക്കതിൽ റിയാസിനും കുടുംബത്തിനും നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ജില്ലാ സെക്രട്ടറി നിർവഹിക്കും.