ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ ദേവീഭാഗവത പാരായണവും നവരാത്രി സംഗീതോത്സവവും 6 മുതൽ 15 വരെ നടക്കും. 6ന് രാവിലെ 6.30 ന്ഭദ്രദീപപ്രതിഷ്ഠ ക്ഷേത്രം തന്ത്രി പടിഞ്ഞാറെ പുല്ലാം വഴി സനൽ നാരായണൻ നമ്പൂതിരി നിർവ്വഹിക്കും. പുള്ളിക്കണക്ക് ഹരികുമാർ, പുല്ലുകുളങ്ങര സജീവ് എന്നിവരാണ് പാരായണക്കാർ. വൈകിട്ട് 7ന് വീണ ക്കച്ചേരി. 7ന് രാവിലെ 6.30 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് 6.45 മുതൽ സോപാന സംഗീത ആലാപനം. 8 ന് രാവിലെ 6.30 മുതൽ ദേവീഭാഗവത പാരായണം വൈകിട്ട് 6.45 മുതൽ വയലിൻക്കച്ചേരി. 9ന് രാവിലെ 6.30 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് 6.45 മുതൽ സംഗീതസദസ്. 10ന് രാവിലെ 6.30ന് ദേവീഭാഗവത പാരായണം, വൈകിട്ട് 6.45 മുതൽ നാദസ്വരക്കച്ചേരി. 11ന് ഷഷ്ഠി രാവിലെ 6.30 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് 6.45 മുതൽ, സംഗീതസദസ്സ്. 12ന് രാവിലെ 6.30 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് 6.45 മുതൽ സംഗീതസദസ്. 13 ദുർഗാഷ്ടമി ദിനത്തിൽ രാവിലെ 6.30 മുതൽ ദേവീഭാഗവത പാരായണം വൈകിട്ട് 6.45 മുതൽ നാദസ്വരക്കച്ചേരി. 14ന് മഹാനവമി ദിനത്തിൽ രാവിലെ 6.30 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് പാരായണ സമർപ്പണം 6.45 മുതൽ സംഗീതസദസ്സ്. 15 വിജയദശമി ദിനത്തിൽ പൂജയെടുപ്പ്, വിദ്യാരംഭം രാവിലെ 6.30 മുതൽ 8.25 വരെ നവരാത്രി മണ്ഡപത്തിൽ ആദ്യാക്ഷരം കുറിപ്പിക്കുന്നത് ഡോ. ശ്രീനിവാസ് ഗോപാൽ, രാജേന്ദ്രൻ നായർ, ഡോ: മനോജ് ഗോപാൽ.