കുട്ടനാട്: എ - സി റോഡിലെ സെമി എലിവേറ്റഡ് ഹൈവേ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ഡിസൈനിൽ മാറ്റംവരുത്താൻ മന്ത്രി നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പുതിയ ഡിസൈനും മറ്റും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും സാമൂഹ്യപ്രവ‌ർത്തകരുടെയും കർഷകരുടെയും യോഗം വിളിക്കാൻ ജില്ലാ വികസന ഓഫീസറും കെ.എസ്.ഡി.പി അധികൃതരും തയ്യാറാകണമെന്ന് കുട്ടനാട് സാമുദായിക ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ നേതാക്കളായ ഫാ. ജോസഫ് കൊച്ചുചിറ, ഡോ. കെ.പി. നാരായണപിള്ള, സന്തോഷ് ശാന്തി എന്നിവർ പങ്കെടുത്തു.