മാവേലിക്കര: അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങര കിഴക്ക് മേഖലയിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നു വിതരണം നടത്തി. അഭയം ചെയർമാൻ അഡ്വ.ജി.ഹരിശങ്കർ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, ഡോ.അനഘ അജൻ, അഭയം സെക്രട്ടറി പി.പ്രമോദ്, ഏരിയ കോ ഓഡിനേറ്റർ ലിജോ വർഗീസ്, ചെട്ടികുളങ്ങര കിഴക്ക് മേഖല ചെയർമാൻ ജി.അജിത്ത്, പഞ്ചായത്തംഗം സുമകൃഷ്ണൻ, ആശാവർക്കർ എസ്.ഉഷ, പ്രദീപ്, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.