vinayan

ചേർത്തല : സിനിമാനിർമ്മാണത്തിന്റെ പേരിൽ 1.4 കോടി തട്ടിച്ചെന്ന പരാതിയിൽ സംവിധായകൻ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഹോട്ടൽ വ്യവസായി വി.എൻ. ബാബു ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് നടപടി. കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് മാരാരിക്കുളം പൊലീസ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്ത് ആലപ്പുഴ ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.