morcha

ചാരുംമൂട് : പ്രധാനമന്ത്രി നരേന്ദ്രമോദി ജൻമദിനാഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ. കെ അനൂപും രക്തദാന യഞ്ജത്തിന്റ ഉദ്ഘാടനം സഞ്ജീവനി ഹോസ്പിറ്റലിൽ രക്തദാനം നടത്തി​ യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ജി ശ്യാംക്യഷ്ണനും നിർവഹിച്ചു.

യുവമോർച്ച മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണന്റെ

നേത്യത്വത്തിൽ യുവമോർച്ച പ്രവർത്തകർ മാവേലിക്കര വി എസ് എം, ചെങ്ങന്നൂർ സഞ്ജീവിനി തുടങ്ങിയ ഹോസ്പിറ്റലുകളിൽ രക്തദാനം നടത്തി. ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. കെ. വി അരുൺ, നിയോജകമണ്ഡലം ഭാരവാഹികളായ ബിനു ചാങ്കൂരേത്ത്, പ്രദീപ് നൂറനാട്, യുവമോർച്ച നിയോജകമണ്ഡലം സെക്രട്ടറി വിഷ്ണു നൂറനാട്, ഏരിയ ഭാരവാഹികളായ സുബിത്ത് ,രമേശ്, ഗോപൻ, അനന്ദു, വിഷ്ണു, സുമേഷ്, അനീഷ്,അനന്ദു തുടങ്ങിയവർ പങ്കെടുത്തു.